Monday 31 July 2017

പുസ്തകം



പുസ്തകം

അക്ഷരക്കൂട്ടുകള്‍ നിലവിളിയ്കുന്നയ്യോ...
മോടിയാം പുറഞ്ചട്ടയ്കുള്ളില്‍ ഞാന്‍ കടലാസുതുണ്ടുകള്‍.
കീടവും പുഴുക്കളുമാഹരിയ്കുകയാണെന്നെ....
ആരെയോ കാത്തുകാത്തീ നെഞ്ചിടം പുകയ്കുന്നു.
ആരുമെത്താത്തതെന്തേ.... മന്നില്‍ , വായന മരിച്ചുവോ...!

വായനശാലകള്‍, വ്യക്തികള്‍ക്കിനി വേണ്ടാ...
വെറുതേ കരിമഷിപുരണ്ടയെന്‍റെയീ ജിവിതം.
സാത്വിക ജന്മമായിരുന്നൊരുനാളീ പുസ്തകം..
സിരകളിലൊഴുകുന്ന നിണതുല്യമായിരുന്നു,
താളത്തില്‍ തുടിയ്കുന്ന ഹൃദ്സ്പന്ദമായിരുന്നു.

പ്രണയിനിയ്കനുയോജ്യ പ്രേമോപഹാരമിത്...
വിജ്ഞാനം തേടുന്നവര്‍ക്ക‍ക്ഷയപാത്രവും.
അജ്ഞതയ്കറിവിന്‍റെ വരദാനമെന്നാളും...
അറിവിന്‍റെയനുപമ നിറകുടമീപുസ്തകം.
ഒളി മങ്ങാത്ത മൊഴിമുത്തിന്‍ മണിച്ചെപ്പ്.

എന്തിനു ഞാന്‍ വൃഥാ ചിന്തിപ്പതൊക്കെയും...
മൃതമായി ഞാന്‍‍... ഹാ, വായന മരിച്ചുപോയി.
-ഹരി നായര്‍ ( 06-02-2015)

No comments:

Post a Comment