Thursday 29 October 2009

പെരാറോഴുകുന്നു വീണ്ടും...

പേരാറൊഴുകുന്നു വീണ്ടും ...

സഹ്യസാനുവില്‍ മുഖം ചേര്‍ത്തുനിന്നു

വിഷാദമൂകമാ ജലാശയം

വേദനവിങ്ങുന്നു, മക്കളേയൊര്‍ത്തായമ്മ തന്നിട-

നെഞ്ചില്‍തളം കെട്ടി നിശ്വാസങ്ങള്‍

ഒരു നാളുമോര്‍ത്തില്ല ഞാനെന്‍

മാറിലൂറും നറുമ്പാല്‍നുകര്‍ന്ന പൊന്‍ കുരുന്നുകള്‍

കാല്‍ തെറ്റിവീണടിയുമെന്‍ പൊക്കിള്‍കുഴിയിലൂറുമീ

തണുപ്പാര്‍ന്ന വിയര്‍പ്പിന്‍ കയങ്ങളിലെന്ന സത്യം.

ഭാരവും പരിദേവനങ്ങളുമൊട്ടിറക്കി വെച്ചിട്ടവര്‍

വന്നതായിരുന്നീ ദൈവത്തിന്റെ സ്വന്തം നാട്ടില്‍

അഛനുമമ്മയു, മേതോ കലാകാരന്‍ ചേര്‍ത്തുവെച്ച

പ്രാണബന്ധങ്ങളും, മാറില്‍ പുഞ്ചിരിപ്പാല്‍ചൊരിഞ്ഞ-

ലസമായമര്‍ന്നിരിക്കും പിഞ്ചുപൈതങ്ങളും

കൈവിരല്‍ത്തുമ്പിലൂയലാടിയടിവെക്കും ബാല്യങ്ങളും

വന്നണഞ്ഞീ പേരാറിനരികത്തു, വനഭൂമിയില്‍;

കാടിന്റെ ഭങ്ങിയും കാട്ടുമ്ര്ഗങ്ങള്‍ തന്‍ ലാസ്യവും

പേരാറിലൊഴുകും കളിവള്ളങ്ങളും

നാടും നഗരുവുമാകെ തപശ്ശാന്തി നിറൊഞ്ഞൊരു തീരവു-

മാവോളം നുകരുവാനാത്മാവില്‍ നിറക്കുവാന്‍.

ഇല്ലയെന്‍ കൊതീര്‍ന്നതില്ലാടിയും പാടിയുമീ-

കല്ലോലമാലകളില്‍ കുളിരാറ്റുമാക്കളിയോടങ്ങള്‍

തെറ്റിത്തെറിപ്പിക്കും കുളിനീര്‍ക്കണങ്ങളില്

പുളകച്ചാര്‍ത്തണിയുവാനവയോടു രമിക്കുവാന്‍.

എന്‍ മക്കളുമെന്‍ പേരക്കിടാങ്ങളും,

തിമിര്‍ത്താര്‍ത്തുമദിക്കുമ്പൊളേതൊരജ്ഞാതശാപത്താല്‍‍‍

താളംതെറ്റിയിടറിത്തളര്‍ന്നു വീണതാണാ-

തടാകത്തില്‍, നിണംകൊതിച്ച ജലാശയത്തില്‍.

തകരുന്നു നെഞ്ചക, മവിടെ കുറുകുന്നു പ്രാവുകള്

കാണുവാനാവില്ലെനിക്കെന് സന്താനങ്ങള്,

നിറഞ്ഞ ജലാശയത്തിന്നന്തരാളത്തിലേ

ക്കാഴ്ന്നാഴ്ന്നിറങ്ങുന്ന ഭീതമാം കാഴ്ചകള്‍.

മഴയും മഴക്കാറു മിരുളുന്ന സന്ധ്യയും ചേര്‍ന്നെന്‍

കണ്‍കുഴികളില്‍ കോരിനിറക്കട്ടെ

തിമിരത്തിന്‍ കറുപ്പു നീര്‍;

പാപങ്ങളഴിക്കുവാന്‍ വീണ്ടുമൊഴുകട്ടെ പേരാറ്.

(6-10-2009)‍

Wednesday 21 October 2009

ഒക്ടോബര്‍ 2

ഒക്റ്റോബര്‍ 2

ഇതു ഗാന്ധി ജയന്തി
എന്നോര്‍മ്മതന്‍ കിളിവാതില്‍ തുറക്കവേ ഞാന്‍ കണ്ടു
മുത്തഛന്‍ ശാന്തനായുറങ്ങുന്നു
ജീവിതഭാരം മുഴുവനും പേറിയാ
ശൂഷ്കദണ്ടൊരിടത്തു പാഴായ് കിടക്കുന്നു
അല്പവസ്ത്രാഞ്ജലമി-
പ്പാരിനെയാകെ പുതപ്പിച്ച തിരുവസ്ത്രം
ചോരപ്പാടുണങ്ങിയ വെറുമൊരു ശീല മാത്രമായ്
തുറന്നിട്ടൊരാ കിളിവാതിലിലൂടരിച്ചെത്തിയ സൂര്യാംശു
മൂണ്ഡമാശിരസ്സില്‍ തലോടവേ പ്രതിധ്വനിപ്പൂ പ്രഭാപൂരം
ഞൊറികള്‍ വീണൊരാ കായപ്രദേശത്തില്‍
മന്ദമായൊഴുകുമെന്‍ മിഴി ഒരിടത്തൊരുദിക്കില്‍
നിശ്ചലം, ഞാന്‍പോലുമറിയാതെ നിന്നുപോയ്,
മൂളിപ്പറന്നെത്തിയ വെടിച്ചീളുക-
ളാഴത്തില്‍ തുരന്ന വിലാപ്പുറം
വേദനവിങ്ങി വിതുമ്പിടുമ്പൊഴും
‘ഹേ റാം” എന്നുച്ചൈസ്തരം
വിലപിച്ച മുഖസ്തലം
ഭാരതപുത്രനായൊരാ കര്‍മ്മയോഗിതന്‍
മുഖമടച്ചാരോ തച്ചുതെറിപ്പിച്ച ദന്തരത്നം
പെറുക്കിയെടുത്തൊരു വഴിപാടായ്, പ്രസാദമായ്,
ഇന്നും സൂക്ഷിപ്പൂ
നൂറുകോടിതന്‍ പ്രതിനിധി

ഇന്ന് ?
നാല്‍കവലതന്‍ നടുമുറ്റത്ത്
പക്ഷികള്‍ കലശമാടിയ പുരീഷവും
ഇനിയുമൊരാണ്ടിനപ്പുറമെങ്ങോ
നിര്‍മാല്യം ചാര്‍ത്തിയ മാല്യവും
രാഷ്ട്രസേവകരരുമയായ് തറച്ചിട്ട
കൊടികളും പേറി
ഒരുനഷ്ടസ്വപ്നത്തിന്‍ കണ്ണീരുമായ്, ശിലയായ്,
മുത്തഛനിതാ നില്‍ക്കുന്നു മക്കളേ പാര്‍ത്തു പാര്‍ത്ത്.

Saturday 17 October 2009

യുഗപിറവി


സപ്തസാഗരം താണ്ടി നാമെത്തുന്നു

ശപ്തഭണ്ഡാകാരം താണ്ടുമുഗ്ര സാമ്രാജ്യത്തെ

നിണ‍ച്ചൂരടിക്കുന്ന നികിര്‍ഷ്ട ഹസ്തങ്ങളി-

ലമ്മാനമാടിയഗ്നിയില്‍ ഹൊമിച്ച

ഉന്മാദമനസ്സിന്നുടമയാ മൊരു വിടന്‍

ചവിട്ടിക്കുഴച്ചിട്ട രക്താഭമാം മണ്ണില്‍

വെള്ളിലക്കാടിടതിങ്ങി നില്‍ക്കുന്നുണ്ട-

വയിലും കാണുമാറുണ്ടിരുണ്ട പത്രങ്ങളും

വെള്ളിലക്കൂംബും പിന്നെ വെടിവൊത്ത പൂക്കളും.


മൂന്നു നൂറ്റാണ്ടിന്‍‍ മുന്നമാ പിതാമഹന്‍ ‘എബ്രഹാം ലിങ്കണ്‍’

കൊതിയൊടെ കൊറിവെച്ചൊരു ശാസനമൊര്‍ക്കുന്നു

നാമിന്നുമിനിയെന്നും, ഭേദമില്ലിനി കറുപ്പും വെളുപ്പും,

അടിമകളുടയൊരിനിബ് ഭേദമില്ല,

മനുഷ്യന്‍ മനുഷ്യന്‍ മാത്രമീ മണ്ണില്‍.


മൂന്നര ശതാബ്ദങ്ങള്‍ക്കപ്പുറമപ്രഹേളിക

അഗ്നിയിലമര്‍ന്നൊരുപിടിച്ചാംബലായി,

വീണ്ടുമൊരു ഫീനിക്സ് പക്ഷിയായി പുനര്‍ജ്ജനിപ്പൂ

ബറാക് ഒബാമയായ്

നെറികെട്ട സാമ്രാജ്യത്തിന്‍ ശപ്തഭണ്ടാകാര-

മവന്‍ കടലിലെറിഞ്ഞേക്കാം പിന്നെ, മുങ്ങിയൊരു

നീര്‍മുത്തെടുത്തേക്കാം, കാത്തിരിക്കാം നമുക്കിനി.

-ഹരി വൈക്കം-