Tuesday 3 April 2012

എന്തിനായ്..?


എന്തിനായ് തേങ്ങുന്നു നീ...!

വ്യര്ത്ഥ വ്യഥകള്വികലമാക്കുന്ന നിന്
പ്രാണപഞ്ജരം പുഴുക്കുത്തു വീഴ്കയോ?
രക്തവും നീരും പഴുത്തു നിനക്കു
നിന്നിലന്യമാം വേദനയൂതി പെരുക്കയോ?
രാഗവിളക്കുകള്അന്തരാളങ്ങളില്
കരിന്തിരികത്തി മെല്ലെ അണകയോ?

പൂവും പ്രസാദവുമൊരു കീറ്റിലച്ചീന്തും
നിന്പ്രാണപ്രേയസി നിനക്കായ് കരുതിടാം;
നെറ്റിയില്തൊടുവിക്കാനൊരുവേള ആയവള്
മനമൊന്നറച്ചങ്ങു മാറി നിന്നേക്കാം;
ബുദ്ബുദംപോല്പൊലിയുന്ന ജീവിതം
നൊമ്പരപ്പെട്ടവള്നോക്കി നിന്നേക്കാം.

റേഡിയംകരിക്കുന്ന നിന്മൃതകോശങ്ങള്
നിന്നെയും നോക്കി പരിഹാസമുതിര്ത്തേക്കാം;
എരിഞ്ഞുതീരുന്ന നിന്ജീവിത വഴിവക്കില്
കാക്കയും കഴുകനും ഗുപ്തമായിരുന്നേക്കാം;
കഴുമരം കാക്കുന്ന കുറ്റവാളികള്പോലും
നിന്ദുരിതക്കയം കണ്ടുള്ളില്കരഞ്ഞേക്കാം.

എന്തിനായ് കേഴുന്നു നീ...!

ജീവിതമൊരുനാളിലുലകം വെടിയണം
ഏകനായ്വന്നപോല്ഏകനായ് പോകണം;
ജീവിതപന്ഥാവിലേതോ വഴിയമ്പല
ച്ചുറ്റമ്പളങ്ങളില്കണ്ടുമറന്നവര്‍,
പ്രാണനും പ്രാണനും കൈകോര്ത്തിരുന്നവര്‍,
പരസ്പരമറിയാതെ കൂട്ടിമുട്ടുന്നവര്‍,
നാണയത്തുട്ടിന്നു യാചിച്ചു നിന്നവര്‍,
യുദ്ധക്കളങ്ങളില്പിടഞ്ഞു മരിച്ചവര്‍,
ജന്മവും ജീവനും നല്കി മറഞ്ഞവര്‍,
രക്തബന്ധങ്ങള്‍.....
ആരുമാരും നിന്നൊപ്പമുണ്ടാകില്ല....
നീ തനിയെ നടക്കണം.....തനിയെത്തന്നെ നടക്കണം....

ഇനിയെന്തിനായ് തേങ്ങണം നീ...?
ഇനിയെന്തിനായ് കേഴണം നീ...?

-ഹരി നായര്‍  (31-03-2012)