Monday 31 July 2017

തുള്ളികള്‍ (ഹൈക്കു പോലെ ചിലത്)



തുള്ളികള്‍  (ഹൈക്കു പോലെ ചിലത്)

പുഷ്പിതഗാത്രിയായ് ഭൂലോകം ലസിക്കുന്നു
പുളകിത നേത്രരായ് ഭൂജാതര്‍ രമിക്കുന്നു
ജളന്മാരുമറിയാതെ ഇവ്വിധം മൊഴിയുന്നു.. ഇമ്പമായ്.. പൊന്‍വസന്തമായ്....
**              **              **              **              **              **
വെയിലേറ്റു കൊടും ചൂടില്‍ പാരിടം തിളയ്ക്കുന്നു
മാരുതനതിക്രൂരം പൊടിമേഘം പടര്‍ത്തുന്നു
ഭീദീതമയ്യയ്യോ... ഗ്രീഷ്മം ജ്വലിക്കുന്നു.....
**              **              **              **              **              **
ശ്രാവണ പുലരികള്‍ കരാളമഴിക്കുന്നു
പാലാഴിപോലും കലങ്ങി കറുക്കുന്നു
വഴിയേത് പുഴയേത് , അറിയില്ല, കഷ്ടമായ്... കടും വര്‍ഷമായ്.....
**              **              **              **              **              **
തളിരില മൃദുദളമുടയാട ചാര്‍ത്തുന്നു
കുയിലിന്‍റെ കളനാദമിടയ്ക്കിടെ മുഴങ്ങുന്നു
അറിഞ്ഞില്ലെയാരും, ശരത്കാലമണഞ്ഞല്ലോ.....
**              **              **              **              **              **
പച്ചില ചാര്‍ത്തുകള്‍  സുജലമിറ്റിക്കുന്നു
അതിലാകെ ഭാസ്കരന്‍ പലതായ് തിളങ്ങുന്നു
ആഹാ... ഹേമന്തമെത്തിയതാരാരുമറിഞ്ഞില്ലേ.....
**              **              **              **              **              **
പക്വമായ് പഴുത്തില പരലോകം ഗമിക്കുന്നു
ദീനരായ്, അനാച്ഛാദിതമൂര്‍ത്തരായ് പലവൃക്ഷം
എന്തുകൊണ്ടിങ്ങിനെ... ശിശിരം മദിക്കയോ......
**              **              **              **              **              **
-ഹരിനായര്‍  (20-09-2014)

No comments:

Post a Comment