Friday 4 May 2012

ദാനം


ദാനം  

അവന്റെ വരവന്റെ
പാദപദനത്തിനു
കാതോര്‍ത്തിരുന്നമ്മതന്‍
കണ്‍പോളകള്‍ തൂങ്ങും
കണ്ണിനോരം
പൊടിഞ്ഞുനില്‍കുന്നതൊരു
തുള്ളി കണ്ണുനീര്‍ മാത്രം.
ബാക്കിയെല്ലം
വറ്റിവരണ്ടുപോയോ..?
കരഞ്ഞൊഴുകി
തീര്‍ന്നുപോയോ…?

ജീവിതത്തുടിപ്പൂറും
ഭൂമിയാം ദേവിക്ക്
മണ്ണിലിഴയുന്ന
പുല്‍ചെടിത്തുമ്പിലൊന്നില്‍
ഒരുതുള്ളി കൊഴുപ്പുനീര്‍
കണ്ണുനീര്‍ തുള്ളിയായി
കാത്തുവെച്ചതുമമ്മയാകാം..?

ഈറന്‍ മഴക്കാറ്
വാനില്‍ പറക്കവേ
തെറ്റിയെറിഞ്ഞ
മഴനീര്‍തുള്ളികള്‍
എവിടെനിന്ന്…?
അമ്മയതിന്നു
ദാനമായ് നല്‍കിയോ..?


അമ്മയുറങ്ങും മിനാര-
മതിന്‍ മുകളില്‍
പൂത്തുനില്‍ക്കുമൊരു
പുഷ്പദളച്ചുണ്ടില്‍
ഇടറിനില്‍ക്കും
ജലത്തുള്ളിയേത്…?
യാത്രാമൊഴിയോതവെ….
അമ്മയേകി….
പൊന്നമ്മയതു ദാനമേകി....

-ഹരി നായര്‍    04-05-2012

No comments:

Post a Comment